ആഭ്യന്തര ഓഹരി വിപണിയില്‍ സൂചികകള്‍ സാമാന്യം മെച്ചപ്പെട്ട വര്‍ദ്ധനയോടെ തിങ്കളാഴ്ച തുടക്കമിട്ടെങ്കിലും ചാഞ്ചാട്ടമായിരുന്നു പിന്നീടുണ്ടായത്. വൈകിട്ട് വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് സെന്‍സെക്സ് 74 പോയിന്‍റ് ലാഭത്തിലായി.
തിങ്കളാഴ്ച രാവിലെ 32 പോയിന്‍റ് മുന്നേറ്റം കുറിച്ച സെന്‍സെക്സ് വൈകിട്ട് ക്ലോസിംഗ് സമയത്ത് 74.17 പോയിന്‍റ് അഥവാ 0.52 ശതമാനം ലാഭത്തില്‍ 14,349.11 എന്ന നിലയിലേക്കുയര്‍ന്നു.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 20.25 പോയിന്‍റ് അഥവാ 0.47 ശതമാനം വര്‍ദ്ധനയോടെ എന്ന നിലയിലേക്കുമുയര്‍ന്നു. ഇടവേളയില്‍ നിഫ്റ്റി 4352.65 നും 4282.25 നും ഇടയ്ക്ക് ചാഞ്ചാടി നിന്നു.
ഇടവേളയില്‍ 14,421.61 വരെ ഉയര്‍ന്ന സെന്‍സെക്സ് 14,219.38 വരെ താഴുകയും ചെയ്തിരുന്നു. ആഗോള ഓഹരി വിപണിയിലെ മാന്ദ്യത്തിനു സമാനമായ ചലങ്ങളാണ് ആഭ്യന്തര ഓഹരി വിപണിയിലും തിങ്കളാഴ്ച ഉണ്ടായതെന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
തിങ്കളാഴ്ച മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 2692 സ്ഥാപനങ്ങളുടെ ഓഹരികളില്‍ 848 എണ്ണം നഷ്ടത്തിലായപ്പോള്‍ 1767 എണ്ണം നില മെച്ചപ്പെടുത്തി. ഇതേ സമയം 77 ഓഹരികള്‍ സ്ഥിരത കൈവരിക്കുകയാണുണ്ടായത്.
റാന്‍ബാക്സി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഡി.എല്‍.എഫ്., റിലയന്‍സ് ഇന്‍ഡ്സ്ട്രീസ്, ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസ് എന്നിവ മെച്ചം കൈവരിച്ചു. ഐ.സി.ഐ.സി.ഐ ബാങ്കും നില മെച്ചപ്പെടുത്തി.
എന്‍.റ്റി.പി.സി, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ജയപ്രകാശ് അസോസിയേറ്റ്സ്, ഇന്‍ഫോസിസ് ടെക്നോളജീസ്, മാരുതി സുസുക്കി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എന്നിവയ്ക്കൊപ്പം സത്യം കമ്പ്യൂട്ടര്‍ സര്‍വീസ, ഭെല്‍, ടാറ്റാ മോട്ടേഴ്സ്, എച്ച്.ഡി.എഫ്.സി.ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി എന്നിവയും നഷ്ടത്തിലായി.
എ.ബി.ബി., നാല്‍കോ, ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, സെയില്‍, എച്ച്.സി.എല്‍ ടെക്നോളജീസ്, സണ്‍ ഫാര്‍മ, സീമെന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവയും വന്‍ നഷ്ടം അഭിമുഖീകരിച്ചവയാണ്.
അതേ സമയം കെയിന്‍ ഇന്ത്യ, സീ, റിലയന്‍സ് പെട്രോലിയം, ബി.പി.സി.എല്‍. യൂണിടെക്, ഐഡിയ സെല്ലുലാര്‍, സുസ്ലോണ്‍ എനര്‍ജി എന്നിവയ്ക്കൊപ്പം ഗെയില്‍ ഇന്ത്യ, ഹീറോ ഹോണ്ട, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയും നേട്ടമുണ്ടാക്കിയ കമ്പനികളായി.
മുംബൈ|
WEBDUNIA|
Last Modified തിങ്കള്‍, 28 ജൂലൈ 2008 (17:23 IST)