മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 29 മെയ് 2008 (17:17 IST)
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വ്യാഴാഴ്ച രാവിലെ മികച്ച മുന്നേറ്റം കുറിച്ചെങ്കിലും ഇടവേളയില്‍ ചാഞ്ചാടി നിന്ന ശേഷം അവസാനിച്ച സമയത്ത് സെന്‍സെക്സ് 209 പോയിന്‍റ് നഷ്ടത്തിലായി.
വ്യാഴാഴ്ച രാവിലെ മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 141 പോയിന്‍റ് വര്‍ദ്ധിച്ച് 16,666 എന്ന നിലയിലേക്കുയര്‍ന്നിരുന്നു. എന്നാല്‍ വൈകിട്ട് വിപണി അവസാനിച്ച സമയത്ത് 209 പോയിന്‍റ് നഷ്ടത്തില്‍ 16,316 എന്ന നിലയിലേക്ക് താണു. ഇടവേളയില്‍ 329 പോയിന്‍റ് നഷ്ടപ്പെട്ട് 16,196 എന്ന നില വരെ താണിരുന്നു.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 83 പോയിന്‍റ് നഷ്ടത്തില്‍ 4,835 ലേക്ക് താണു.
വ്യാഴാഴ്ച മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 2,761 ഓഹരികളില്‍ 1,115 എണ്ണം മുന്നേറ്റം നടത്തിയെങ്കിലും 1,537 എണ്ണവും നഷ്ടത്തിലായി. 109 എണ്ണം സ്ഥിരത കൈവരിച്ചു.
വ്യാഴാഴ്ച വിപണിയില്‍ ഏറ്റവും അധികം നഷ്ടം സംഭവിച്ചത് ടാറ്റാ മോട്ടേഴ്സിനാണ് - 8.2 ശതമാനം നഷ്ടത്തില്‍ 582 രൂപയായി താണു. ഇതിനൊപ്പം അംബുജാ സിമന്‍റ് ഓഹരി വില 6 ശതമാനം നഷ്ടത്തില്‍ 98 രൂപയായും താണു.
മഹീന്ദ്ര ഓഹരി വില 5.5 ശതമാനം നഷ്ടത്തില്‍ 606 രൂപയായി കുറഞ്ഞപ്പോള്‍ എസ്.ബി.ഐ ഓഹരി വില 3.6 ശതമാനവും ഹിന്‍ഡാല്‍ക്കോ ഓഹരി വില 3.5 ശതമാനവും താണു.
എച്ച്.ഡി.എഫ്.സി., എന്‍.റ്റി.പി.സി എന്നിവയുടെ ഓഹരി വില 3 ശതമാനം വീതം താണ് യഥാക്രമം 2,433, 171 എന്നീ നിലകളിലേക്ക് താണു.
ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരി വില 2.8 ശതമാനവും ഡി.എല്‍.എഫ്., ഒ.എന്‍.ജി.സി എന്നിവയുടെ ഓഹരി വില 2.4 ശതമാനം വീതവും നഷ്ടത്തിലായി. റിലയന്‍സ് ഓഹരി വിലയാവട്ടെ 2.2 ശതമാനം താണു.
റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രക്ചര്‍, ഐ.റ്റി.സി., എച്ച്.ഡി.എഫ്.സി.ബാങ്ക്, മാരുതി സുസുക്കി, ജയപ്രകാശ് അസോസിയേറ്റ്സ്, ടി.സി.എസ്., ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് ടെക്നോളജീസ് എന്നിവയുടെ ഓഹരികളും നഷ്ടത്തിലായി.
അതേ സമയം എല്‍ ആന്‍റ് ടി ഓഹരി വില 2.3 ശതമാനം വര്‍ദ്ധിച്ച് 526 രൂപയായി ഉയര്‍ന്നു. ഇതിനൊപ്പം റാന്‍ബാക്സി ഓഹരി വില 1.8 ശതമാനവും സത്യം ഓഹരി വില 2.3 ശതമാനവും വിപ്രോ ഓഹരി വില 1.2 ശതമാനവും ഉയര്‍ന്നു.