സെന്‍സെക്സ് 18 പോയിന്‍റ് നഷ്ടം

മുംബൈ | WEBDUNIA| Last Modified ചൊവ്വ, 1 ഏപ്രില്‍ 2008 (17:29 IST)

പുതിയ സാമ്പത്തിക വര്‍ഷത്തിന്‍റെ ആരംഭ ദിവസത്തില്‍ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ മികച്ച നിലയില്‍ തുടക്കം കുറിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ട് ക്ലോസിംഗ് സമയത്ത് മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 18 പോയിന്‍റ് നഷ്ടത്തിലായി.

വിപണി ആരംഭിച്ച സമയത്ത് 150 ഓളം പോയിന്‍റ് മുന്നേറിയ സെന്‍സെക്സ് ഉച്ചയോടെ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയും ക്ലോസിംഗ് സമയത്ത് 17.82 പോയിന്‍റ് നഷ്ടത്തില്‍ 15,626.62 എന്ന നിലയില്‍ അവസാനിക്കുകയും ചെയ്തു. ഇടവേളയില്‍ സെന്‍സെക്സ് 15,834.05 നും 15,297.96 ഇടയില്‍ ചാഞ്ചാടി നിന്നു.

ഭെല്‍, ലാര്‍സന്‍ ആന്‍റ് ട്യൂബ്രോ, ലക്ഷ്മി മഷീന്‍ വര്‍ക്സ്, ക്രോം‌റ്റണ്‍ ഗ്രീവ്സ് എന്നിവയുടെ ഓഹരി വിലകള്‍ ഏറിയും ഇറങ്ങിയും നില്‍ക്കുകയായിരുന്നു.

ഇതേ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 5.05 പോയിന്‍റ് ലാഭത്തില്‍ 4,739.55 എന്ന നിലയില്‍ അവസാനിച്ചു. ഇടവേളയില്‍ 4,800.75 നും 4,628.75 നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു. ക്യാപിറ്റല്‍ ഗുഡ്സ് സൂചികയിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. ഉല്‍പ്പാദന രംഗത്ത് കഴിഞ്ഞ എട്ട് മാസങ്ങളില്‍ ഏറ്റവും മോശമായ നില മാര്‍ച്ചില്‍ കാഴ്ചവച്ചത് പുറത്തായതോടെയാണ് വിപണിയില്‍ ഈ സൂചികയ്ക്ക് ഇത്രത്തോളം ഇടിവുണ്ടായത്.

ഭെല്‍ ഓഹരി വില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. ചൊവ്വാഴ്ച ഭെല്‍ ഓഹരി വില 164.70 പോയിന്‍റ് താണ് 1,891.85 ആയി താണപ്പോള്‍ എല്‍ ആന്‍റ് ടി ഓഹരി വില 130.05 രൂപ കണ്ട് കുറഞ്ഞ് 2,894.75 രൂപയിലേക്കും താണു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :