മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 10 ഏപ്രില്‍ 2012 (10:57 IST)
PRO
ചൊവ്വാഴ്ച രാവിലെ സെന്‍സെക്സില്‍ നേരിയ മുന്നേറ്റം. രണ്ട് സെഷനുകള്‍ തുടര്‍ച്ചെയായി നഷ്ടമുണ്ടാക്കിയതിന് ശേഷം ഇപ്പോള്‍ ബി എസ് ഇയില്‍ 48 പോയിന്‍റിന്‍റെ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
ബി എസ് ഇ 48.32 പോയിന്‍റ് ഉയര്‍ന്ന് 17270.46ലെത്തി. ഐ ടി മേഖലയിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നേട്ടത്തിലാണ്. എന്‍ എസ് ഇ 15.10 പോയിന്‍റ് ഉയര്‍ന്ന് 5249.50ലെത്തി.