സെന്‍സെക്സില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ| WEBDUNIA| Last Modified വെള്ളി, 30 ജൂലൈ 2010 (09:37 IST)
ആഴ്ചയിലെ അവസാ‍ന ദിവസ തുടക്ക വ്യാപാരത്തില്‍ നഷ്ടത്തോടെ തുടക്കം. വെള്ളിയാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ സെന്‍സെക്സും നിഫ്റ്റിയും ഇടിഞ്ഞു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 63 പോയിന്റ് ഇടിഞ്ഞ് 17980 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 20 പോയിന്റ് നഷ്ടത്തോടെ 5288 എന്ന നിലയിലെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. യു എസ്, ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്. യു എസ് ഓഹരി സൂചികയായ ഡൌജോണ്‍സ് 30 പോയിന്റും നസ്ദാക്ക് 12 പോയിന്റും നഷ്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്.

ഹീറോഹോണ്ട, ടാറ്റാ മോട്ടോര്‍സ്, സ്റ്റര്‍ലൈറ്റ്, ഐ ടി സി, ഒ എന്‍ ജി സി, ഐ സി ഐ സി ഐ ബാങ്ക് ഓഹരികള്‍ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അതേസമയം, മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജിന്‍ഡല്‍ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രിസ് ഓഹരികള്‍ നേട്ടം കൈവരിച്ചു. ബി എ ഇയില്‍ 1125 ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോള്‍ 703 എണ്ണം താഴോട്ടുപോയി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :