മുംബൈ|
WEBDUNIA|
Last Modified വെള്ളി, 30 ജൂലൈ 2010 (16:58 IST)
ആഴ്ചയിലെ അവസാന ദിവസ വ്യാപാരത്തില്‍ നേരിയ നഷ്ടത്തോടെ വിപണികള്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 150 പോയിന്റ് നഷ്ടത്തോടെ 17,842 എന്ന നിലയില്‍ വ്യാപാരം നിര്‍ത്തി. രാവിലെ തുടങ്ങിയ ഇടിവ് അവസാനം വരെ തുടരുകയായിരുന്നു.
സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 53 പോയിന്റ് നഷ്ടത്തോടെ 5,356 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളും നഷ്ടത്തോടെയാണ് വിപണികള്‍ ക്ലോസ് ചെയ്തത്. യു എസ് സൂചികകളായ ഡൌജോ, നസ്ദാക് നഷ്ടത്തോടെ വ്യാപാരം നിര്‍ത്തി.
ഭാരതി എയര്‍ടെല്‍, ഡി എല്‍ എഫ്, ഐ സി ഐ സി ഐ ബാങ്ക്,ടാറ്റാ മോട്ടോര്‍സ്, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, എച്ച് യു എല്‍, റിലയന്‍സ് ഇന്‍ഫ്ര ഓഹരികള്‍ നഷ്ടത്തോടെ വ്യാപാരം നിര്‍ത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്ക്, എസ് ബി ഐ ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം നിര്‍ത്തി.