സെന്‍സെക്സില്‍ ഉയര്‍ച്ചയോടെ തുടക്കം

മുംബൈ| WEBDUNIA|
മുംബൈ ഓഹരി വിപണിയിലെ പ്രധാന സൂചികയായ സെന്‍സെക്സ് വെള്ളിയാഴ്ച രാവിലെ ഉയര്‍ച്ചയോടെ വ്യാപാരം ആരംഭിച്ചു. വിപണി തുടക്കത്തില്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സൂചികയില്‍ 65 പോയന്റ് ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ നാല് സെഷനുകളിലായി 310 പോയന്റ് നഷ്ടം നേരിട്ട സെന്‍സെക്സ് വെള്ളിയാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 64.48 പോയന്റ് ഉയര്‍ന്ന് 19,356.50 എന്ന നിലയില്‍ എത്തിയിരുന്നു. റിഫൈനറി, റിയാല്‍റ്റി, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ബാങ്കിംഗ് എന്നീ വിഭാഗങ്ങളിലുള്ള ഓഹരികളാണ് മുന്നേറ്റം കുറിച്ചത്.

ദേശീയ സൂചികയായ നിഫ്റ്റിയിലും തുടക്കത്തില്‍ മുന്നേറ്റം ദൃശ്യമായിരുന്നു. തുടക്കത്തില്‍ നിഫ്റ്റി സൂചിക 18.85 പോയന്റ് ഉയര്‍ന്ന് 5,804.30 എന്ന നിലയില്‍ എത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :