സെന്‍സെക്സില്‍ ഉയര്‍ച്ച

മുംബൈ| PRATHAPA CHANDRAN|
ആഭ്യന്തര ഓഹരി വിപണിയിലെ പ്രധാന സൂചികയായ സെന്‍സെക്സ് ബുധനാഴ്ച ഉയര്‍ച്ചയോടെ തുടങ്ങി. തുടക്കത്തില്‍ തന്നെ 100 പോയന്‍റ് കടന്ന സൂചിക 19,700 കടന്നു.

ബ്ലൂ ചിപ്പ് ഓഹരികളാണ് വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ സെന്‍സെക്സ് സൂചിക 149.50 പോയന്‍റ് ഉയര്‍ന്ന് 19,679.07 എന്ന നിലയില്‍ എത്തിയിരുന്നു.

ദേശീയ ഓഅഹരി സൂചികയായ നിഫ്റ്റി 5916.60 പോയന്‍റ് വരെ ഉയര്‍ന്നു എങ്കിലും പിന്നീട് ചെറിയ തിരിച്ചടി നേരിട്ടു. 10:48 ന് നിദ്റ്റി സൂചിക 45.30 പോയന്‍റ് ഉയര്‍ച്ചയില്‍ 5903.65 എന്ന നിലയിലാണ്.

ടാറ്റ മോട്ടോഴ്സ്, ഒ‌എന്‍‌ജി‌സി, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് എനര്‍ജി, ടാ‍റ്റ സ്റ്റീല്‍ എന്നിവ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :