സെന്‍സെക്സില്‍ ഇടിവ്

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 29 ജൂണ്‍ 2010 (09:37 IST)
കഴിഞ്ഞ ദിവസം നേട്ടത്തോടെ വ്യാപാരം നിര്‍ത്തിയ ആഭ്യന്തര വിപണികളില്‍ ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ ഇടിവ് നേരിട്ടു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 70.36 പോയിന്റ് ഇടിവോടെ 17703.90 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. യു എസ്, ഏഷ്യന്‍ വിപണികളിലെ മാന്ദ്യമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 27.40 പോയിന്റ് നഷ്ടത്തോടെ 5306.10 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. ഏഷ്യന്‍ വിപണികളില്‍ ജപ്പാന്‍ ഓഹരി സൂചികയായ നിക്കി 55.82 പോയിന്റ് നേട്ടത്തില്‍ 9749.76 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

മറ്റു വിപണികളെല്ലാം നഷ്ടത്തിലാണ്. യുഎസ് സൂചികകളായ ഡൌ, നസ്ദാക്ക് നഷ്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്. ബാങ്കിംഗ് മേഖലയിലെ ഓഹരികള്‍ ഇടിവിലാണ്. ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ, എച്ച് ഡി എഫ് സി, ഒ എന്‍ ജി സി, ടാറ്റാ സ്റ്റീല്‍, ജയപ്രകാശ് അസോസിയേറ്റ്സ്, ഡി എല്‍ എഫ്, ഹിന്‍ഡാല്‍കോ, ടാറ്റാ പവര്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നീ ഓഹരികളും ഇടിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :