വിപണിയില്‍ വന്‍ നഷ്ടം

മുംബൈ| WEBDUNIA| Last Modified വെള്ളി, 4 ഫെബ്രുവരി 2011 (17:13 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍നഷ്ടം. സെന്‍സെക്‌സ് 441.16 പോയന്റ് നഷ്ടത്തോടെ 18008.15 എന്നനിലയിലും നിഫ്റ്റി 131.00 പോയന്റ് നഷ്ടത്തില്‍ 5395.75 എന്ന നിലയിലുമാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

വ്യാപാരം അവസാനിപ്പിക്കുന്നതിനു തൊട്ടുമുന്‍പ് സെന്‍സെക്‌സ് 500 പോയന്റിലേറെ ഇടിഞ്ഞിരുന്നു. 2010 ആഗസ്റ്റ് 31ന് ശേഷം നിഫ്റ്റി ആദ്യമായാണ് 5400 പോയന്റ് താഴേക്കും സെന്‍സെക്‌സ് 18000ത്തിന് താഴേക്കും പോകുന്നത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ ടി സി, ഹിന്‍ഡാല്‍ക്കോ, എല്‍ ആന്‍ഡ് ടി, റിലയന്‍സ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍, സണ്‍ഫാര്‍മ, കോട്ടക്ക് മഹീന്ദ്ര തുടങ്ങി മിക്ക ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :