വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയത് മുതല്‍ മുന്നേറിയ ഇന്ത്യന്‍ വിപണി മികച്ച നേട്ടമുണ്ടാക്കി. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 257.02 പോയിന്റ് മുന്നേറി 20,791.93ലും ദേശീയ സൂചിക നിഫ്റ്റി 84.25 പോയിന്റ് നേട്ടത്തില്‍ 6,176.10ലുമെത്തി.
ആഗോള വിപണികളുടെ ചുവട് പിടിച്ചാണ് ഇന്ത്യന്‍ വിപണിയും മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടമുണ്ടാക്കിയത്. ലോക വിപണിയില്‍ ആറ് വര്‍ഷത്തിനിടയിലെ മികച്ച നേട്ടമാണ് ഉണ്ടായതെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി.