വിപണിയില്‍ നേട്ടം തുടരുന്നു

മുംബൈ| WEBDUNIA| Last Modified ബുധന്‍, 30 മാര്‍ച്ച് 2011 (17:29 IST)
ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. സെന്‍സെക്‌സ് 169.38 പോയന്റ് നേട്ടത്തില്‍ 19290.18 എന്ന നിലയിലും നിഫ്റ്റി 51.30 പോയന്റ് നേട്ടത്തോടെ 5787.65 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എസ് ബി ഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടി സി എസ്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, വിപ്രോ, എല്‍ ആന്‍ഡ് ടി, ഡി എല്‍ എഫ്, ഐ സി ഐ സി ഐ ബാങ്ക് എന്നീ ഓഹരികള്‍ നേട്ടം കൊയ്തു.

ഹിന്‍‌ഡാല്‍കോ, ഐ‌ടിസി, ഭേല്‍, ടാറ്റ പവര്‍, ഒ എന്‍ ജി സി എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :