വിപണിയില്‍ നഷ്ടം തുടരുന്നു

മുംബൈ| WEBDUNIA| Last Modified വെള്ളി, 29 ഏപ്രില്‍ 2011 (17:13 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 156.06 പോയന്റിന്റെ നഷ്ടത്തോടെ 19,135.96 എന്ന നിലയിലും നിഫ്റ്റി 35.95 പോയന്റിന്റെ നഷ്ടത്തോടെ 5749.50 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.

അടുത്തയാഴ്ച വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക്, നിരക്കുകള്‍ വീണ്ടുമുയര്‍ത്തുമെന്ന ആശങ്കയാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. മൂലധന സാമഗ്രി, റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, ഗൃഹോപകരണം, ലോഹം എന്നീ മേഖലകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, മാരുതി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ ഹോണ്ട, വിപ്രോ എന്നിവ നേട്ടം കൊയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :