വിപണിയില്‍ ആലസ്യം: സൂചികകളില്‍ നഷ്ടം

മുംബൈ| WEBDUNIA|
PRO
ആഗോള ഓഹരിവിപണികളിലെ മാന്ദ്യം ഇന്ത്യന്‍ സൂചികകളെയും ബാധിച്ചു. സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 18. 7 പോയിന്‍റ് താഴ്ന്ന് 5263 ലാണ് ക്ലോസ് ചെയ്തത്. 5302.55 ആണ് നിഫ്റ്റി രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വ്യാപാരനില.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ ബി‌എസ്‌ഇ യിലും സ്ഥിതി മറിച്ചായിരുന്നില്ല. 85.41 പോയിന്‍റ് നഷ്ടത്തില്‍ 17,615.72 പോയിന്‍റിലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. 17733.34 ആണ് സൂചിക രേഖപ്പെടുത്തിയ ഉയര്‍ന്ന വ്യാപാരനില.

ഒരു വിഭാഗത്തിനും വിപണിയില്‍ കാര്യമായ ഇടപെടല്‍ നടത്താനായില്ല. സെന്‍സെക്സിലെ ഐടി സൂചിക 2.22 ശതമാനം നഷ്ടമുണ്ടാക്കി, വാഹന സൂചിക 1.72 ശതമാനവും ഹെല്‍ത്ത്‌കെയര്‍ സൂചിക .95 ശതമാനവും താഴ്ന്നു.

എണ്ണ വാതക സൂചികകളില്‍ നേരിയ മുന്നേറ്റമുണ്ടായത് മാത്രമാണ് വിപണിക്ക് അല്‍‌പമെങ്കിലും ആശ്വാസമായത്. 1.24 ശതമാനമാണ് എണ്ണ-വാതക സൂചിക ഉയര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :