വാരാന്ത്യത്തില്‍ നേട്ടത്തോടെ ക്ലോസിംഗ്

മുംബൈ| WEBDUNIA| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2010 (15:51 IST)
കഴിഞ്ഞ ദിവസം നഷ്ടത്തോടെ വ്യാപാരം നിര്‍ത്തിയ വിപണികളെല്ലാം വാരാന്ത്യത്തില്‍ മികച്ച നേട്ടം കൈവരിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 61 പോയിന്റ് നേട്ടത്തോടെ 20,003 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. രാവിലെ നേരിയ മാന്ദ്യം നേരിട്ടെങ്കിലും അവസാനത്തില്‍ മികച്ച മുന്നേറ്റം നടത്തുകയായിരുന്നു.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 24 പോയിന്റ് നേട്ടത്തോടെ 6012 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ബി എസ് ഇയില്‍ ബാങ്കിംഗ് മേഖലകളിലെ ഓഹരികള്‍ മുന്നേറിയപ്പോള്‍ ഓട്ടോ, റിയാല്‍റ്റി, പവര്‍, മെറ്റല്‍ ഓഹരികള്‍ ഇടിഞ്ഞു.

ഐ സി ഐ സി ഐ ബാങ്ക്, ഐ ടി സി, മാരുതി സുസുകി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക് ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം നിര്‍ത്തിയപ്പോള്‍ അതുല്‍, അരവിന്ദ് ലിമിറ്റഡ്, ഐ ഡി ബി ഐ ബാങ്ക്, ഡോ റെഡ്ഡി ഓഹരിക നഷ്ടത്തിലായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :