മുംബൈ|
WEBDUNIA|
Last Modified വെള്ളി, 30 ഏപ്രില്‍ 2010 (10:47 IST)
ആഭ്യന്തര ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. കഴിഞ്ഞ ദിവസം വന്‍ നേട്ടത്തോടെ വ്യാപാരം നിര്‍ത്തിയ വിപണികളെല്ലാം വെള്ളിയാഴ്ചയും മുന്നേറ്റത്തിലാണ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 128.38 പോയിന്റ് നേട്ടത്തോടെ 17,631.85 എന്ന നിലയിലെത്തി. യു എസ്, ഏഷ്യന്‍ വിപണികളില്‍ പ്രകടമായ നേട്ടമാണ് ആഭ്യന്തര ഓഹരിവിപണികളിലും പ്രകടമായിരിക്കുന്നത്.
സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 32.80 പോയിന്റ് ഉയര്‍ന്ന് 5286.95 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. റിയാലിറ്റി, ബാങ്കിംഗ്, ഹെല്‍ത്ത്- കെയര്‍, മെറ്റല്‍ ഓഹരികളുടെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രകടമായിരിക്കുന്നത്.
യു എസ്, ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും ആഭ്യന്തര വിപണിയുടെ മുന്നേറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. ഡൌജോണ്‍സ് 122.05 പോയിന്റ് നേട്ടം കൈവരിച്ചപ്പോള്‍ നസ്ദാക് സൂചികയും നേരിയ മുന്നേറ്റം നടത്തി. ഏഷ്യന്‍ വിപണിയില്‍ നിക്കിയും ചൈനീസ് വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.