മുംബൈ|
jibin|
Last Modified വ്യാഴം, 19 നവംബര്‍ 2015 (10:16 IST)
ദിവസങ്ങള്‍ക്കു ശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 165 പോയന്റ് നേട്ടത്തില്‍ 25,648ലും നിഫ്റ്റി 48 പോയന്റ് ഉയര്‍ന്ന് 7780 പോയന്റിലുമെത്തി. 658 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 89 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, വേദാന്ത തുടങ്ങിയവ നേട്ടത്തിലും ഗെയില്‍, എംആന്റ്എം തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ 19 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 66.10 ആണ് രൂപയുടെ മൂല്യം.