ഓഹരി സൂചികകള്‍ കുതിച്ചു

സെന്‍സെക്‌സ് ,  നിഫ്റ്റി , പോയന്റ്
മുംബൈ| jibin| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (13:38 IST)
കഴിഞ്ഞ ദിവസത്തെ നഷ്ടത്തെ മറികടന്ന് ഓഹരി സൂചികകള്‍ കുതിച്ചു. സെന്‍സെക്‌സ് 274 പോയന്റ് നേട്ടത്തില്‍ 27120ലും നിഫ്റ്റി 78 പോയന്റ് ഉയര്‍ന്ന് 8207ലുമെത്തി. 806 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 140 ഓഹരികള്‍ നഷ്ടത്തിലുമാണ്.

വേദാന്തയാണ് മികച്ച നേട്ടത്തില്‍. 3.66 ശതമാനം ഉയര്‍ന്നു. ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, എസ്ബിഐ, പിഎന്‍ബി, കെയിന്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലാണ്. രൂപയുടെ മൂല്യത്തില്‍ 15 പൈസയുടെ നേട്ടമുണ്ടായി. 64.90 ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :