1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. NTPC Renewable energy IPO

എൻടിപിസി റിന്യൂവബിൾ എനർജി ഐപിഒ: അടുത്ത സാമ്പത്തിക വർഷം ലിസ്റ്റ് ചെയ്തേക്കുമെന്ന് സൂചന

എൻടി‌പി‌സി
എൻടി‌പി‌സി റിന്യൂവബിൾ എനർജി ലിമിറ്റഡിനെ 2022-23 സാമ്പത്തിക വർഷത്തിൽ ലിസ്റ്റ് ചെയ്‌തേക്കും. പൊതുമേഖല സ്ഥാപനമായ എൻടിപിസി ഇത് സംബന്ധിച്ച് ആലോചനകളുമായി മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോർട്ടുകൾ. 2032 ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കാനുള്ള പദ്ധതിക്കായുള്ള ധനസമാഹരണം കൂടി ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
 
 2.5 ലക്ഷം കോടി നിക്ഷേപം ആവശമുളള ബൃഹത് പദ്ധതിയാണ് എൻടി‌പി‌സി ആലോചിക്കുന്നത്. ഐപിഒ‌യിലൂടെ എത്ര ധനസമാഹരണം നടത്തണമെന്ന കാര്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ല. ഐപിഒയ്ക്കൊപ്പം ദീർഘകാല വായ്പകൾ, ഡിബഞ്ചറുകൾ, കടപത്രങ്ങൾ എന്നിവയിലൂടെയും ധനസമാഹരണം നടത്തും.
 
 കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസി, എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡ് എന്ന പേരിൽ റിന്യൂവബിൾ എനർജി ബിസിനസ്സിനായി പൂർണ്ണ ഉടമസ്ഥതയിൽ ഉപസ്ഥാപനം ആരംഭിച്ചത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 12,100 പേർക്ക് കൊവിഡ്, 76 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി 10.25