മുംബൈ|
jibin|
Last Modified ചൊവ്വ, 8 ഡിസംബര്‍ 2015 (11:22 IST)
കഴിഞ്ഞ ദിവസത്തിലെന്ന പോലെ ഓഹരി സൂചികകള്‍ ഇന്നും നഷ്ടത്തില്‍ തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 19 പോയന്റ് നഷ്ടത്തില്‍ 25,439ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 7743ലുമെത്തി.
ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, കെയിന്‍ ഇന്ത്യ, അഡാനി പോര്‍ട്‌സ് തുടങ്ങിയവ നഷ്ടത്തിലാണ്. അതേസമയം, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, വിപ്രോ, ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നേട്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ 12 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 66.85ആണ് രൂപയുടെ മൂല്യം.