സെന്‍സെക്സ് 571 പോയിന്‍റ് നഷ്ടം

മുംബൈ| WEBDUNIA|

ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ ആരംഭിച്ച തിരിച്ചടി ഗണ്യമായി ഉയര്‍നു. വൈകിട്ട് ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 571 പോയിന്‍റ് നഷ്ടത്തില്‍ കലാശിച്ചു.

വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 570.51 പോയിന്‍റ് അഥവാ‍ 4.18 ശതമാനം നഷ്ടപ്പെട്ട് 13,094.11 എന്ന നിലയിലായി. ഇടവേളയില്‍ സെന്‍സെക്സ് വന്‍ തിരിച്ചടീയാണ് നേറിട്ടത്.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 167.60 പോയിന്‍റ് അഥവാ 4.09 ശതമാനം നഷ്ടപ്പെട്ട് 3925.75 എന്ന നിലയിലേക്ക് താണു.

ആഗോള എണ്ണ വിപണിയിലുണ്ടായ വര്‍ദ്ധിച്ച തോതിലുള്ള വിലക്കയറ്റമാണ് ഓഹരി വിപണിയില്‍ ആഗോള വിപണിയിലെന്നപോലെ ആഭ്യന്തര ഓഹരി വിപണിയിലും തിരിച്ചടിക്ക് കാരണമായതെന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹെവി വെയിറ്റ് ഓഹരികള്‍ ഉള്‍പ്പെടെ മിക്ക കമ്പനികളുടെ ഓഹരികള്‍ക്കും വന്‍ നഷ്ടമാണ് വ്യാഴാഴ്ചയുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :