സെന്‍സെക്സ്: 110 പോയിന്‍റ് നഷ്ടം

മുംബൈ| WEBDUNIA| Last Modified വ്യാഴം, 31 ജനുവരി 2008 (17:15 IST)

ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ വന്‍ തിരിച്ചടിയില്‍ 430 ഓളം പോയിന്‍റ് നഷ്ടത്തിലായ സെന്‍സെക്സ് ഇടവേളയില്‍ ഒരു മണിയോടെ 160 പോയിന്‍റ് തിരിച്ചുവരവ് നടത്തിയെങ്കിലും ക്ലോസിംഗ് സമയത്ത് 110 പോയിന്‍റ് നഷ്ടത്തിലായി.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് ആഗോള ഓഹരി വിപണിയിലും ഏഷ്യയിലെ മറ്റെല്ലാം ഓഹരി വിപണികളിലും മീകച്ച പ്രതികരണം ഉളവാക്കിയെങ്കിലും ആഭ്യന്തര ഓഹരി വിപണിയില്‍ അതിന്‍റെ അലയൊലികള്‍ ഇനിയും എത്തിയിട്ടില്ല എന്നതാണ് വ്യാഴാഴ്ചത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

വ്യാഴാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് മുബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 109.93 പോയിന്‍റ് അഥവാ 0.62 ശതമാനം നഷ്ടത്തില്‍ 17,648.71 എന്ന നിലയിലേക്ക് താണു.

ഈയവസരത്തില്‍ ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 0.58 ശതമാനം അഥവാ 30.15 പോയിന്‍റ് നഷ്ടത്തില്‍ 5,137.45 എന്ന നിലയിലേക്ക് താണു. ഇടവേളയില്‍ കനത്ത തോതില്‍ ചാഞ്ചാട്ടമുണ്ടാവുകയും ചെയ്തു.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 0.50 ശതമാനം എന്ന തോതില്‍ കുറച്ചത് ആഗോള ഓഹരി വിപണിയില്‍ മെച്ചപ്പെട്ട ചലനമാണുണ്ടാക്കിയത്. എന്നാല്‍ വില്‍പ്പന സമമര്‍ദ്ദം മൂലം ഇത് ആഭ്യന്തര ഓഹരി വിപണിയില്‍ കാര്യമായ പ്രതികരണം ഉളവാക്കിയില്ല എന്നതാണ് സത്യം.

വിപണിയിലെ തിരിച്ചടി ചില കമ്പനികള്‍ക്ക് വിനയായപ്പോള്‍ മറ്റു ചിലര്‍ക്ക് മികവാണുണ്ടായത്. ഹിന്ദുസ്ഥാന്‍ ലിവര്‍ ഓഹരി വില 5 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ബജാജ് ഓട്ടോ 3.85 ശതമാനവും
എച്ച്.ഡി.എഫ്.സി ബാങ്ക്, ഒ.എന്‍.ജി.സി എന്നിവ യഥാക്രമം 2.4 ശതമാനം, 2.05 ശതമാനം എന്ന തോതിലും വര്‍ദ്ധിച്ചു.

ഇതിനൊപ്പം ടാറ്റാ മോട്ടേഴ്സ്, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, ടി.സി.എസ്, അംബുജാ സിമന്‍റ് എന്നിവയുടെ ഓഹരി വില ഒരു ശതമാനം മുതല്‍ ഒന്നര ശതമാനം വരെ വര്‍ദ്ധിച്ഛു. ഇന്‍ഫോസിസ് ടെക്നോളജീസ് ഓഹരി വില 0.75 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില 0.4 ശതമാനവും വര്‍ദ്ധിച്ഛു.

മാരുതി സുസുക്കി, വിപ്രോ എന്നിവയുടെ ഓഹരി വില യഥാക്രമം 0.75 ശതമാനം 0.3 ശതമാനം എന്ന രീതിയില്‍ വര്‍ദ്ധിച്ചു.

അതേ സമയം ഹിന്‍ഡാല്‍ക്കോ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഭെല്‍, റാന്‍ബാക്സി ലാബ്, എല്‍ ആന്‍റ് ടി, റിലയന്‍സ് എനര്‍ജി, സത്യം കമ്പ്യൂട്ടേഴ്സ്, സിപ്ല എന്നിവയുടെ ഓഹരി വില താഴുകയാണുണ്ടായത്.

ഡി.എല്‍.എഫ്., ഐ.സി.ഐ.സി.ഐ ബാങ്ക്, മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എന്‍.റ്റി.പി.സി., എ.സി.സി., എച്ച്.ഡി.എഫ്.സി., റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നിവയുടെ ഓഹരികള്‍ക്കും നേരിയ ഇടിവുണ്ടായി.

എന്നാല്‍ നാല്‍ക്കോ ഓഹരി വില 14.25 ശതമാനവും ഐഡിയ ഓഹരി വില 7.15 ശതമാനവും വി.എസ്.എന്‍.ല്‍ 4.65 ശതമാനവും സീ ടെലിവിഷന്‍ 4 ശതമാനവും വര്‍ധിക്കുകയാണുണ്ടായത്.

മുംബൈ ഓഹരി വിപണിയില്‍ വ്യാപാരത്തിനെത്തിയ 2792 ഓഹരികളില്‍ 977 എണ്ണം ലാഭത്തിലായപ്പോള്‍ 1774 എണ്ണവും നഷ്ടത്തില്‍ അവസാനിച്ച്. എന്നാല്‍ 41 ഓഹരികളുടെ വിലയില്‍ സ്ഥിരതയാണുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :