മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 30 ഏപ്രില്‍ 2008 (16:58 IST)
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ ബുധനാഴ്ച രാവിലെ മികച്ച തുടക്കത്തോടെ മുന്നേറിയെങ്കിലും ഉദ്ദേശിച്ച ഉയര്‍ച്ച കൈവരിക്കാനായില്ല. വൈകിട്ട് ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 91 പോയിന്‍റ് നഷ്ടത്തിലായി.
ബുധനാഴ്ച രാവിലെ 101 പോയിന്‍റ് സെന്‍സെക്സ് മുന്നേറ്റം നടത്തി. ഇടവേളയില്‍ സെന്‍സെക്സ് 237 പോയിന്‍റ് കുറഞ്ഞ് 17,244 വരെ താണിരുനു. എന്നാല്‍ വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് ഒരളവ് തിരിച്ചു വന്ന് സെന്‍സെക്സ് 91 പോയിന്‍റ് നഷ്ടത്തില്‍ 17,287 എന്ന നിലയിലേക്കു താണു.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 30 പോയിന്‍റ് നഷ്ടത്തില്‍ 5,166 എന്ന നിലയിലേക്ക് താണു.
ബുധനാഴ്ച എച്ച്.ഡി.എഫ്.സി ഓഹരി വിപണി സൂചിക 3.7 ശതമാനം താണ് 2,775 ആയി കുറഞ്ഞപ്പോള്‍ ഡി.എല്‍.എഫ് ഓഹരി വില 3 ശതമാനം കുറഞ്ഞ് 703 രൂപയിലേക്കും താണു.
ഗ്രാസിം ഇന്‍ഡസ്ട്രീസ് ഓഹരി വില 3 ശതമാനം താണ് 2,402 ലേക്കു താണു. അതിനൊപ്പം ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ ഓഹരി വില 2.3 ശതമാനം നിരക്കില്‍ താണ് യഥാക്രമം 880 രൂപയിലേക്കും 1,513 രൂപയിലേക്കും താണു.
എ.സി.സി., ഒ.എന്‍.ജി.സി എന്നിവയുടെ ഓഹരി വിലയാവട്ടെ 2 ശതമാനം വീതം താഴ്ന്ന് യഥാക്രമം 760 രൂപയായും 1,033 രൂപയായും നഷ്ടത്തിലായി.
ഇവയ്ക്കൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍ക്കോ, സത്യം കമ്പ്യൂട്ടേഴ്സ് എന്നിവയുടെ ഓഹരി വില 1.5 ശതമാനം നഷ്ടപ്പെട്ട് യഥാക്രമം 2,609, 195, 472 എന്നീ നിലകളിലേക്ക് താണു.
എന്നാല്‍ ഐ.റ്റി.സി ഓഹരി വില 3.5 ശതമാനം ഉയര്‍ന്ന് 220 രൂപയായി വര്‍ദ്ധിച്ചപ്പോള്‍ ടാറ്റാ മോട്ടേഴ്സ് ഓഹരി വില 3 ശതമാനം വര്‍ദ്ധിച്ച് 660 രൂപയായി ഉയര്‍ന്നു.
അതുപോലെ വിപ്രോ, മഹീന്ദ്ര എന്നിവയുടെ ഓഹരികള്‍ രണ്ട് ശതമാനം വീതവും മാരുതി ഓഹരി 1.5 ശതമാനവും ടി.സി.എസ് ഓഹരി വില ഒരു ശതമാനവും ലാഭത്തിലായി.