ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 308.96 പോയന്റിന്റെ നഷ്ടത്തോടെ 17,052.78 എന്ന നിലയിലും നിഫ്റ്റി 93.95 പോയന്റിന്റെ നഷ്ടത്തോടെ 5,184.25 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, മെറ്റല്‍ തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഐസിഐസിഐ ബാങ്ക്, ടാറ്റ പവര്‍, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഭെല്‍, സിപ്ല, ഹിന്‍ഡാല്‍കോ, ഡി എല്‍ എഫ്, ടി സി എസ് , എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.