മുംബൈ: ആഭ്യന്തര ഓഹരി വിപണിയില്‍ തിങ്കളാഴ്ച രാവിലെ വന്‍ ഇടിവ്. സെന്‍സെക്സില്‍ 108 പോയിന്റിന്റെ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ബി എസ് ഇ 107.99 പോയിന്റ് തകര്‍ന്ന് 17413.13ലെത്തി. സമാനമായ സ്ഥിതിയാണ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ദൃശ്യമാകുന്നത്.