സെന്‍സെക്സില്‍ നേട്ടത്തോടെ ക്ലോസിംഗ്

മുംബൈ| WEBDUNIA| Last Modified വ്യാഴം, 29 ജൂലൈ 2010 (16:25 IST)
ആഭ്യന്തര ഓഹരി വിപണികള്‍ വീണ്ടും ഉയരങ്ങളിലേക്ക്. വ്യാഴാഴ്ച രാവിലെ നേരിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണികളെല്ലാം വിപണി അടയ്ക്കുമ്പോള്‍ നേട്ടത്തിലെത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 55 പോയിന്റ് നേട്ടത്തില്‍ 18,013 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 14 പോയിന്റ് നേട്ടത്തോടെ 5411 എന്ന നിലയിലും ക്ലോസ് ചെയ്തു. ഏഷ്യന്‍, യു എസ് വിപണികളില്‍ രാവിലെ നഷ്ടമായിരുന്നു. ഇതേത്തുടര്‍ന്ന് ആഭ്യന്തര വിപണിയിലും നഷ്ടം നേരിടുകയായിരുന്നു.

എച്ച് ഡി എഫ് സി, ഐ ഡി എഫ് സി, എച്ച് സി എല്‍ ടെക്നോളജീസ്, എ ബി ബി, ഗെയില്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സ്റ്റര്‍ലൈറ്റ്, ഐ സി ഐ സി ഐ ബാങ്ക് ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു. അതേസമയം, സുസ്‌ലോന്‍, സെയില്‍, ഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഐഡിയ, സണ്‍ ഫാര്‍മ, റിലയന്‍സ് പവര്‍, ഡി എല്‍ എഫ്, ജിന്‍ഡല്‍ സ്റ്റീല്‍, ടാറ്റാ പവര്‍ ഓഹരികള്‍ നഷ്ടത്തോടെ വ്യാപാരം നിര്‍ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :