മുംബൈ|
WEBDUNIA|
Last Modified തിങ്കള്‍, 28 ജൂണ്‍ 2010 (15:59 IST)
ആഴ്ചയിലെ ആദ്യദിന വ്യാപാരത്തില്‍ വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. രാവിലെ തുടങ്ങിയ മുന്നേറ്റം ക്ലോസിംഗ് വരെ തുടര്‍ന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 196 പോയിന്റ് നേട്ടത്തോടെ 17,771 എന്ന നിലയിലാണ് വ്യപാരം നിര്‍ത്തിയത്.
സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 65 പോയിന്റ് നേട്ടത്തോടെ 5,334 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. യു എസ്, ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.
ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, റിയാല്‍റ്റി മേഖലകളിലെ ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഒ എന്‍ ജി സി, റിലയന്‍സ് ഇന്‍ഫ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍, ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തി. അതേസമയം, ഐ ടി സി, ജിന്‍ഡല്‍ സ്റ്റീല്‍, മാരുതി, ഹീറോഹോണ്ട, സിപ്ല ഓഹരികള്‍ ഇടിഞ്ഞു.