വിപണി സൂചിക റിക്കോഡിലെത്തി

സെന്‍സെക്സ് 518 പോയിന്‍റ് ലാഭത്തില്‍

മുംബൈ| WEBDUNIA| Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2007 (17:55 IST)

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ ബുധനാഴ്ച രാവിലെ തന്നെ മികച്ച പ്രകടനത്തോടെ അരംഭിച്ച് വൈകിട്ടോടെ പുതിയ റിക്കോഡിട്ടു. സെന്‍സെക്സ് 518 പോയിന്‍റ് ലാഭത്തിലായി.

ബുധനാഴ്ച വൈകിട്ട് മുംബൈ ഓഹരി വിപണി സൂചിക 518.42 പോയിന്‍റ് വര്‍ദ്ധിച്ച് 17,847.04 എന്ന നിലയില്‍ ക്ലോസ് ചെയ്തപ്പോള്‍ ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 141.85 പോയിന്‍റ് വര്‍ദ്ധിച്ച് 5,21080 എന്ന നിലയിലേക്കുയര്‍ന്നു.

ഇടവേള സമയത്ത് സെന്‍സെക്സ് 17,953 എന്ന എക്കാലത്തെയും ഉയര്‍ന നിലയിലേക്ക് കുതിച്ചെങ്കിലും പിന്നീട് ഉദ്ദേശിച്ച പോലെ ഉയരാനാവാതെ താഴുകയായിരുന്നു. ഇതിനു സമാനമായി നിഫ്റ്റി ഇടവേള സമയത്ത് 5,261.35 വരെ ഉയര്‍ന്നിരുന്നു.

ബ്ലൂ ചിപ്പ് ഓഹരികള്‍ ഉള്‍പ്പെടെ മിക്ക ഓഹരികള്‍ക്കും ബുധനാഴ്ച മികച്ച ഉണര്‍വാണു വിപണിയില്‍ ഉണ്ടായത്. പവര്‍, റിയാലിറ്റി, റിഫൈനറി എന്നീ മേഖലകളിലെ ഓഹരികള്‍ക്ക് മികച്ച ലാഭമാണുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :