വിപണി നേട്ടത്തില്‍ തിരിച്ചെത്തി

മുംബൈ| WEBDUNIA| Last Modified ബുധന്‍, 23 ഫെബ്രുവരി 2011 (11:07 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. ബുധനാഴ്ച രാവിലെ 10.10ന് സെന്‍സെക്‌സ് 49.35 പോയന്റ് നേട്ടത്തോടെ 18345.51 എന്ന നിലയിലും നിഫ്റ്റി 15.55 പോയന്റ് നേട്ടത്തോടെ 5484.75 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

റാന്‍ബാക്‌സി ലാബ്‌സ്, ബി പി സി എല്‍, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, എന്നീ ഓഹരികള്‍ ബുധനാഴ്ച വില്‍പ്പന സമ്മര്‍ദ്ദത്തിലാണ്.

എന്നാല്‍ സണ്‍ഫാര്‍മ, എ സി സി, അംബുജ സിമന്റ്‌സ്, എച്ച് ഡി എഫ് സി, ഒ എന്‍ ജി സി, ടാറ്റാ മോട്ടോഴ്‌സ്, മാരുതി, എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :