നേരിയ നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തില്‍ അവസാനിച്ചു. ബോംബെ സ്റ്റോക് എക്ചേഞ്ച് സൂചികയായ സെന്‍സെക്സ് 113.20 പോയിന്റ് നഷ്ടത്തോടെ 20570.28ലും ദേശീയ സൂചികയായ നിഫ്റ്റി 43.80 പോയിന്റ് നഷ്ടത്തോടെ 6101.10ത്തിലുമാണ് അവസാനിപ്പിച്ചത്.
സെന്‍സെക്സ് 20696.51ലാണ് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ആഴ്ച സെന്‍സെക്സ് 21000 കടന്നിരുന്നെങ്കിലും പിന്നീട് ഇടിയുകയായിരുന്നു.