മുംബൈ|
WEBDUNIA|
Last Modified തിങ്കള്‍, 7 ഫെബ്രുവരി 2011 (17:07 IST)
ഇന്ത്യന്‍ ഓഹരി വിപണി നേരിയ നേട്ടത്തോടെ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 29.04 പോയന്റിന്റെ നേരിയ നേട്ടത്തില്‍ 18,037.19 എന്ന നിലയിലും നിഫ്റ്റി കേവലം 0.25 പോയന്റിന്റെ നേട്ടവുമായി 5396 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഈ സാമ്പത്തിക വര്‍ഷം രാജ്യം 8. 6 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന വാര്‍ത്തയാണ് വിപണിയെ നേട്ടത്തില്‍ പിടിച്ചു നിര്‍ത്തിയത്. ഹീറോ ഹോണ്ട, ഐടിസി, ഡിഎല്‍എഫ്, ജയപ്രകാശ് അസോസിയേറ്റ്‌സ്, എന്‍ടിപിസി, ഇന്‍ഫോസിസ് എന്നിവയാണ് തിങ്കളാഴ്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍.
എച്ച് ഡി എഫ് സി, വിപ്രോ, ഹിന്‍ഡാല്‍കോ, എല്‍ ആന്‍ഡ് ടി എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.