മുംബൈ|
WEBDUNIA|
Last Modified വെള്ളി, 8 ഫെബ്രുവരി 2008 (10:58 IST)
ആഭ്യന്തര ഓഹരി വിപണിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായുണ്ടായ കനത്ത തിരിച്ചടിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ നേരിയ തിരിച്ചുവരവ് നടത്തുകയാണ് സൂചികകള്‍. വെള്ളിയാഴ്ച രാവിലെ സെന്‍സെക്സ് 83 പോയിന്റ് മുന്നേറ്റം നടത്തി.
വിപണി ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 83.14 പോയിന്റ് വര്‍ദ്ധിച്ച് 17,610.07 എന്ന നിലയിലേക്കുയര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് സെന്‍സെക്സ് 613 പോയിന്റ് നഷ്ടത്തിലായിരുന്നു. ബുധന്‍, വ്യാഴം എന്നീ രണ്ട് ദിവസങ്ങളിലായി സെന്‍സെക്സില്‍ 1,150 പോയിന്റാണ് കുറവ് വന്നത്.
ഇതേ സമയം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ കേവലം 1.15 പോയിന്റ് മുന്നേറി 5,132.10 എന്ന നിലയിലേക്കുയര്‍ന്നു.
വിവരസാങ്കേതികവിദ്യാ രംഗത്തെ കമ്പനികളുടെ ഓഹരികളുടെ വ്യാപാരത്തിന്റെ പിന്‍ബലത്തിലാണ് വെള്ളിയാഴ്ച ആഭ്യന്തര വിപണിയില്‍ കയറ്റമുണ്ടായതെന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ തകര്‍ച്ചയ്ക്ക് പുറമേ വില്‍പ്പന സമ്മര്‍ദ്ദവും കാരണമായിരുന്നു വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍ തകര്‍ച്ചയുണ്ടാവാന്‍ പ്രധാന കാരണം.