മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 20 ജൂലൈ 2011 (17:41 IST)
റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന സൂചനയും ഐടി മേജര്‍ വിപ്രോയുടെ ആദ്യപാദ ലാഭം പ്രഖ്യാപിച്ചതും ബുധനാഴ്ച വിപണിയില്‍ തിരിച്ചടിയായി. നിക്ഷേപകര്‍ ബ്ലൂചിപ്പ് ഓഹരികള്‍ കൂട്ടമായി വിറ്റഴിച്ച് ലാഭമെടുത്തതാണ് വിപണിയെ പിന്നോട്ട് വലിച്ചത്.
കഴിഞ്ഞ ദിവസം 147 പോയന്റ് നേട്ടമുണ്ടാക്കിയ സെന്‍സെക്സ് ബുധനാഴ്ച ക്ലോസ് ചെയ്തത് 151.49 പോയന്റ് നഷ്ടത്തില്‍ 18,502.38 എന്ന നിലയിലാണ്. സെന്‍സെക്സിലെ മിക്ക ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയാവട്ടെ 46.50 പോയന്റ് നഷ്ടത്തില്‍ 5,567.05 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 5,645.40 എന്ന ഉയരത്തില്‍ വരെ എത്തിയിരുന്നു.
പണപ്പെരുപ്പം ഉയര്‍ന്ന തോതില്‍ തുടരുന്നതിനെ കുറിച്ച് റിസര്‍വ് ബാങ്ക് അവലോകനം നടത്താനിരിക്കുന്നത് വീണ്ടും പലിശനിരക്ക് ഉയരുമെന്ന പരിഭ്രാന്തി പരത്തി. വിപ്രോയുടെ ആദ്യ പാദ ലാഭ വിവരം പുറത്തു വന്നതും രണ്ടാം പാദത്തിന്റെ പ്രവചനം വിപണി പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതും ആശങ്ക വര്‍ദ്ധിപ്പിച്ചു.
വിപ്രോ ഓഹരി വില 398.60 രൂപ എന്ന നിലയിലേക്ക് താഴ്ന്നു. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ ഓഹരി നിരക്കാണിത്.