തേയില ലേലത്തില്‍ മിക്ക ഇനങ്ങള്‍ക്കും വില കുറഞ്ഞു. സിടിസി പൊടിത്തേയില മാറ്റമില്ലാതെ തുടരുന്നു. കയറ്റുമതിക്കാരും ആഭ്യന്തര ആവശ്യക്കാരും സജീവം. തോട്ടം മേഖലയില്‍ മഴ കിട്ടിയതിനെ തുടര്‍ന്ന് വരവ് കൂടി. ഇലത്തേയില ഒാര്‍ത്തഡോക്സ് 1.16 ലക്ഷം കിലോഗ്രാം ലേലത്തിനെത്തി. രണ്ടു രൂപ കുറഞ്ഞു.
സിടിസി ഒരു ലക്ഷം കിലോഗ്രാം. മൂന്നു രൂപയുടെ കുറവ്. പൊടിത്തേയില ഒാര്‍ത്തഡോക്സ് 5000 കിലോഗ്രാം. സിടിസി 12.35 ലക്ഷം കിലോഗ്രാം. മേല്‍ത്തരം സൂപ്പര്‍ഫൈന്‍ 125-138 രൂപ, കൂടിയ ഇനം തരി 113-120 രൂപ, ഇടത്തരം കടുപ്പം കൂടിയത് 105-111 രൂപ, ഇടത്തരം കടുപ്പം കുറഞ്ഞത് 100-104 രൂപ. താഴ്ന്ന ഇനം 85-91 രൂപ.