മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 27 ഏപ്രില്‍ 2011 (10:09 IST)
മുംബൈ ഓഹരി വിപണിയില്‍ ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ ഉണര്‍വ്. മറ്റ് ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച് മുന്നേറിയ സെന്‍സെക്സ് സൂചിക വ്യാപാരം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ 88 പോയന്റ് ഉയര്‍ച്ച രേഖപ്പെടുത്തി.
കഴിഞ്ഞ രണ്ട് സെഷനുകളിലായി 56.88 പോയന്റ് നഷ്ടം രേഖപ്പെടുത്തിയ സെന്‍സെക്സ് സൂചിക ബുധനാഴ്ച രാവിലെ 88.28 പോയന്റ് ഉയര്‍ന്ന് 19,633.63 എന്ന നിലയില്‍ എത്തിയിരുന്നു. പവര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റിയാല്‍റ്റി, റിഫൈനറി, മെറ്റല്‍, ബാങ്കിംഗ് എന്നീ ഓഹരികളാണ് തുടക്കത്തില്‍ ശക്തമായത്.
ദേശീയ സൂചികയായ നിഫ്റ്റി തുടക്ക വ്യാപാരത്തില്‍ 23.95 പോയന്റ് ഉയര്‍ന്ന് 5,892.35 എന്ന നിലയില്‍ എത്തിയിരുന്നു.