ഓഹരിവിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 92.50 പോയിന്‍റ് മുന്നേറ്റമാണ് ഉണ്ടാക്കിയത്. സമാനമായ മുന്നേറ്റം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഉണ്ടായി.

ബി എസ് ഇ 92.50 പോയിന്‍റ് ഉയര്‍ന്ന് 17236.18ല്‍ ക്ലോസ് ചെയ്തു. എന്‍ എസ് ഇ 29.20 പോയിന്‍റ് ഉയര്‍ച്ചയില്‍ 5229.00ലെത്തി.

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചതാണ് വിപണിയില്‍ ഉണര്‍വുണ്ടാക്കിയത്. വിപ്രോ, ഡി എല്‍ എഫ്, ഒ എന്‍ ജി സി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

എന്നാല്‍, എസ് ബി ഐ, ഭാര്‍തി എയര്‍ടെല്‍, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവയ്ക്ക് തിരിച്ചടി നേരിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :