എസ്ബിഐയുടെ ലാഭത്തില്‍ വന്‍‌തോതില്‍ ഇടിവ്

മുംബൈ: | WEBDUNIA|
PRO
PRO
പ്രമുഖ പൊതുമേഖലാ ബാങ്കായ സ്‌റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭം വന്‍ തോതില്‍ ഇടിഞ്ഞു. അവസാന പാദ ലാഭത്തില്‍ 18.54 ശതമാനം ഇടിവാണ് എസ്ബിഐക്ക് ഉണ്ടായിരിക്കുന്നത്. 3,299 കോടി രൂപയാണ് എസ്ബിഐയുടെ നാലാംപാദ ലാഭം.

കഴിഞ്ഞ തവണ ഇത് 4,050 കോടി രൂപയായിരുന്നു. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് എസ്ബിഐയുടെ ലാഭത്തില്‍ ഇത്രയും നഷ്ടം വരുന്നത്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിച്ചതാണ് നഷ്ടം കൂട്ടിയത്. അറ്റ പലിശ വരുമാത്തില്‍ നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി. 11, 079 കോടി രൂപയാണ് അവസാന പാദത്തിലെ അറ്റ പലിശ വരുമാനം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :