ലൈഫ്‌ ഇന്‍ഷുറന്‍സ്‌ മേഖല മുന്നോട്ട്‌

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 16 ജൂണ്‍ 2007 (11:57 IST)

ഭാരതത്തിലെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ മേഖലക്ക്‌ ശോഭനമായ ഭാവി തന്നെയെന്ന്‌ സ്ഥിരീകരിച്ചുകൊണ്ട്‌ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യമാസം തന്നെ ഈ മേഖല ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി.

ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡവലപ്‌മെന്‍റ് അതോറിറ്റി വെളിപ്പെടുത്തിയതാണ്‌ ഇക്കാര്യം. സാമ്പത്തിക രംഗത്ത് രാജ്യം നടപ്പാക്കിയ ഉദാര വത്കരണം സ്വകാര്യ കമ്പനികളെയും ഈ രംഗത്തേക്ക് കടന്നു വരാന്‍ സഹായിച്ചു. എങ്കിലും ഈ രംഗത്ത് ഇപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങള്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നതെനനണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


2007 ഏപ്രിലില്‍ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ മേഖല 49 ശതമാനം വളര്‍ച്ചയാണ്‌ കൈവരിച്ചത്‌. എന്നാല്‍ ജനറല്‍ ഇന്‍ഷുറന്‍സ്‌ മേഖലയില്‍ 16 ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്‌.

പൊതുമേഖലയിലെ എല്‍.ഐ.സി യെ കൂടാതെ പുത്തന്‍ തലമുറക്കാരായ ഐ.സി. ഐ സി.ഐ പ്രൂഡന്‍ഷ്യല്‍, എസ്‌.ബി. ഐ ലൈഫ്‌ എന്നിവയും തകര്‍പ്പന്‍ പ്രകടനമണ്‌ ഈ കാലയളവില്‍ കാഴ്ചവച്ചത്‌.

ഈ മേഖലയിലെ 16 കമ്പനികള്‍ ചേര്‍ന്ന്‌ ഏപ്രിലില്‍ 2982 കോടി രൂപയാണ്‌ നേടിയത്‌. അതേ സമയം 2006 ഏപ്രിലില്‍ ഇത്‌ 1996 കോടി രൂപയായിരുന്നു.

2006 ഏപ്രിലില്‍ ഇത്‌ 1996 കോടി രൂപയായിരുന്നു. എന്നാല്‍ ബജാജ്‌ അലയന്‍സ്‌, ഐഎന്‍ജി വൈശ്യ, റിലയന്‍സ്‌ ലൈഫ്‌ തുടങ്ങിയ കമ്പനികള്‍ക്ക്‌ പ്രീമിയം വരുമാനത്തില്‍ ഇടിവാണുണ്ടായത്‌
.

2007 ഏപ്രിലില്‍ എല്‍.ഐ.സി യുടെ വളര്‍ച്ച 57 ശതമാനമായി ഉയര്‍ന്നു. 2134 കോടി രൂപയാണ്‌ എല്‍ .ഐ. സി നേടിയത്‌. 15,89,684 പോളിസികള്‍ എല്‍.ഐ.സി വിറ്റു. 71.56 ശതമാനമാണ്‌ എല്‍.ഐ.സിയുടെ വിപണിവിഹിതം. 2006 ഏപ്രിലില്‍ 1355 കോടി രൂപയാണ്‌ എല്‍.ഐ.സി നേടിയത്‌.

അതേ സമയം സ്വകാര്യ കമ്പനികളില്‍ ഒന്നാംസ്ഥാനം 84.5 ശതമാനം വര്‍ദ്ധന നേടിയ ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യലിനാണ്‌.

84.5 ശതമാനം വരുമാന വര്‍ധന നേടിയ കമ്പനി ഏപ്രിലില്‍ 271 കോടി രൂപ നേടി. 9.08 ആണ്‌ വിപണിവിഹിതം. ബജാജ്‌ അലയന്‍സിന്‌ 15 ശതമാനം ഇടിവുണ്ടായി. വിപണിവിഹിതം 4.16 ശതമാനം.

ഏപ്രിലില്‍ ജനറല്‍ ഇന്‍ഷുറന്‍സ്‌ മേഖലയില്‍ 16 ശതമാനം വളര്‍ച്ചയാണുണ്ടായത്‌. സ്വകാര്യ കമ്പനിയായ ഐ.സി.ഐ.സി.ഐ ലോംബാര്‍ഡ്‌ രണ്ടാമത്തെ വലിയ കമ്പനിയെന്ന പദവി നേടി.

പൊതുമേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളായ ന്യൂ ഇന്ത്യ അഷുറന്‍സ്‌, ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ്‌, യുണൈറ്റഡ്‌ ഇന്ത്യ, നാഷണല്‍ ഇന്‍ഷുറന്‍സ്‌ എന്നിവയ്ക്ക്‌ സ്വകാര്യ കമ്പനികള്‍ കനത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തിയത്‌. എട്ടു സ്വകാര്യ കമ്പനികളുടെ വിപണിവിഹിതം ഏപ്രിലില്‍ 40.5 ശതമാനമായി. 2006 ഏപ്രിലില്‍ ഇത്‌ 34 ശതമാനമായി രുന്നു.

ഒന്നാം സ്ഥാനം നില നിര്‍ത്തിയ ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് എട്ടു ശതമാനം വളര്‍ച്ച മാത്രമാണ് ഈ കാലയളവില്‍ കൈവരിക്കാന്‍ കഴിഞ്ഞത് എന്നത് സ്വകാര്യ മേഖല ഈ രംഗത്ത് എത്രത്തോളം കടന്നു കയറി എന്നത് ശ്രദ്ധേയമായിരിക്കുകയാണ്. ഇക്കാലയളവില്‍ 20.72 ശതമാനമാണ്‌

കമ്പനിയുടെ വിപണിവിഹിതം .രണ്ടാം സ്ഥാനത്തുള്ള ഐ.സി.ഐ.സി.ഐ ലോംബാര്‍ഡിന്‍റെ പ്രീമിയം വരുമാനം 36 ശതമാനം വര്‍ധിച്ചു. അതേ സമയം കമ്പനിയുടെ വിപണി വിഹിതം 14.28 ശതമാനമാണ്‌..

ഈ രംഗത്ത് മൂന്നാംസ്ഥാനത്തുള്ള ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയമായി 413 കോടി നേടി. 13.16 ആണ്‌ വിപണിവിഹിതം. മൂന്നു ശതമാനം വളര്‍ച്ച നേടിയ യുണൈറ്റഡ്‌ ഇന്ത്യ 407 കോടി രൂപ പ്രീമിയമായി നേടി. വിപണിവിഹിതം 12.97 ശതമാനം. നാഷണല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ പ്രീമിയം 396 കോടി രൂപയാണ്‌. കമ്പനിയുടെ വിപണിവിഹിതം 12.6 ശതമാനമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :