ഭവന, വാഹന വായ്പാ നിരക്കുകള്‍ കൂടും

സഞ്ജീവ് രാമചന്ദ്രന്‍

WEBDUNIA|
രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന പണപ്പെരുപ്പത്തിന് മേല്‍ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന മുഖ്യ ഉദ്ദേശ്യമാണ് ഇന്നു ഉണ്ടായിരിക്കുന്ന വായ്പാ നയ പ്രഖ്യാപനത്തില്‍ തെളിഞ്ഞുകാണുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ രേഖപ്പെടുത്തിയ 8.43 ശതമാനം പണപ്പെരുപ്പം ഈ വരുന്ന മാര്‍ച്ചോടെ ഏഴ് ശതമാനത്തിലെത്തിക്കുകയെന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്‍ഷ്യം.

റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനം വീതം വര്‍ദ്ധന വരുത്തിക്കൊണ്ടുള്ള വായ്പാ നയ പ്രഖ്യാപനം റിസര്‍വ് ബാങ്കിന്റെ ലക്‍ഷ്യം കൈവരിക്കാന്‍ സാധിച്ചേക്കാം. ഇതിലുപരിയായി ചിന്തിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പലിശ നല്‍കേണ്ടി വരുമെന്നും കരുതാം. ഉദാഹരണത്തിന് ഭവന വായ്പ, വാഹന എന്നീ മേഖലകളില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ പലിശ നല്‍കേണ്ടതായി വരും. റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിനാല്‍ രാജ്യത്തെ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ പലിശ നല്‍കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇത്.

വായ്പാ നിരക്കുകള്‍ കാല്‍ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കാ‍ന്‍ റിസര്‍വ് ബാങ്ക് തയ്യാറാകാതിരുന്നത് നിര്‍ണ്ണായകമാണ്. മറിച്ചായിരുന്നെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ 8.5 ശതമാനം ജിഡിപി വളര്‍ച്ചയുണ്ടാക്കാനാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :