നിതാ അംബാനി- കോര്‍പ്പറേറ്റ് രംഗത്തെ മനുഷ്യസ്നേഹത്തിന്റെ മുഖം

WEBDUNIA|
PTI
PTI
കോര്‍പ്പറേറ്റ് രംഗത്തെ മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങളിലൂടെ മാതൃക കാട്ടിയവരാണ് റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് (റില്‍) ചെയര്‍മാനും സി ഇ ഒയുമായ മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും. സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള കോര്‍പ്പറേറ്റ് പ്രവര്‍ത്തനത്തിനായി ഇവര്‍ സ്ഥാപിച്ചതാണ് റിലയന്‍സ് ഫൌണ്ടേഷന്‍.

മുകേഷ് അംബാനി രാജ്യത്തെ കോര്‍പ്പറേറ്റ് രംഗത്തെ മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങളുടെ വിത്ത് പാകിയപ്പോള്‍ നിതാ അംബാനിയും ആ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടുവന്നു. റിലയന്‍സ് ഫൌണ്ടേഷന്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.

റിലയന്‍സ് ഫൌണ്ടേഷനിലൂടെ നിതാ അംബാനി കാണിച്ച സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് ആള്‍ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷന്‍ (എഐഎം‌എ)അവരെ ഈ വര്‍ഷത്തെ ‘കോര്‍പ്പറേറ്റ് സിറ്റിസണ്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുത്തു.

ഉപഭോക്തൃസംസ്കാരവും ഭൌതികവാദവും എല്ലാ രംഗത്തും പ്രബലമായിരിക്കുന്ന കാലമാണിത്. എന്നാല്‍ മുകേഷ് അംബാനിയും നിതാ അംബാനിയും ഈ ബഹളങ്ങളില്‍ നിന്ന് മാറി, മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കുകയായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കൃഷി, ഗ്രാമങ്ങളുടെ പരിവര്‍ത്തനം, നഗരങ്ങളുടെ നവീകരണം, കല, സംസ്കാരം എന്നിങ്ങനെ അഞ്ച് മേഖലകളിലാണ് ഇവര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇങ്ങനെ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ റിലയന്‍സ് ഫൌണ്ടേഷന്‍ വിജയിക്കുകയും ചെയ്തു.

ഭാരത് ഇന്ത്യാ ജോഡോ(ബിഐജെ), നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈന്റുമായി ചേര്‍ന്ന് റിലയന്‍സ് ദൃഷ്ടി ആരംഭിച്ച ആദ്യ ഹിന്ദി ബ്രെയിലി പത്രം, അസാധാരണ പ്രയത്നങ്ങളില്‍ ഏര്‍പ്പെടുന്ന സാധാരണക്കാര്‍ അഥവാ ‘റീയല്‍ ഹീറോസ്’ ആകുന്നവരെ അഭിനന്ദിച്ച് സാമ്പത്തികസഹായം നല്‍കുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ അലഹബാദ്, പതല്‍ഗംഗ, ആന്ധ്രാ പ്രദേശ്, ഹസിര എന്നിവിടങ്ങളില്‍ എച്ച്ഐവി ഡോട്സ് പ്രോഗ്രാം സംഘടിപ്പിച്ച് അതുവഴി എച്ച്ഐവി ബാധിതര്‍ക്കും ക്ഷയരോഗബാധിതര്‍ക്കും സൌജന്യ ചികിത്സ നല്‍കുന്നുണ്ട്.

ധീരുഭായ് അംബാനി ഇന്റനാഷണല്‍ സ്കൂള്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിച്ചിട്ടുണ്ട് നിതാ അംബാനി, വിദ്യാഭ്യാസത്തെ എന്നും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കേണ്ട ഒന്നായാണ് കാണുന്നത്. ഓരോ കുഞ്ഞും എഴുതാനും വായിക്കാനും പ്രാപ്തമാകണം എന്നാണ് തന്റെ ലക്ഷ്യം എന്നാണ് അവര്‍ പറയുന്നത്. ഉള്‍പ്രദേശങ്ങളില്‍ ചെന്ന് അതിനുള്ള എല്ലാ സഹായങ്ങളും ചെയ്യാനും അവര്‍ താല്പര്യം പ്രകടിപ്പിക്കുന്നു മുകേഷ്-അംബാനി-ലൈവ്ജേണല്‍.കോം, റില്‍.കോം എന്നീ വെബ്സൈറ്റുകളിലൂടെ മനുഷ്യസ്നേഹപരമായ കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങള്‍ നമുക്ക് വ്യക്തമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :