ആഡംബരങ്ങള്‍ അതിരില്ലാതെ 2011ല്‍

മുംബൈ| WEBDUNIA|
PRO
ആഡംബരങ്ങളോട് അടുത്തുനില്‍ക്കാന്‍ ആഗ്രഹിക്കുന്നതാണ് സാധാരണ മനുഷ്യമനസ്സിന്‍റെ പ്രകൃതം. അതുകൊണ്ട് തന്നെ പുതുഫാഷന്‍റെ പാഷനില്‍ ജീവിക്കാനാണ് നാം ആഗ്രഹിക്കുന്നതും. കഴിഞ്ഞ വര്‍ഷങ്ങളെപ്പോലെ തന്നെ 2011ഉം മോശമാക്കില്ല. പുതുമോടികള്‍ക്കായി കാത്തിരിക്കുന്ന ലക്ഷപ്രഭുക്കള്‍ക്ക് പുതുവര്‍ഷം ഒരുക്കുന്ന മോടികള്‍ ചില്ലറയല്ല

ആഡംബരത്തിന്‍റെ അടയാളമായ ബിര്‍കിന്‍ ബാഗുകള്‍ മുംബൈ മഹാനഗരത്തില്‍ എത്തുന്നതാണ് ഏറ്റവും വലിയ വാര്‍ത്ത. ബിര്‍കിന്‍ ബാഗുകളുടെ നിര്‍മ്മാതാക്കളായ ഹെര്‍മീസ് കമ്പനി 2011 ആദ്യം തന്നെ മുംബൈയില്‍ എത്തും. ദക്ഷിണ മുംബൈയിലെ ഒരു പൈതൃകകെട്ടിടത്തില്‍ കട തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ആദ്യമായാണ് ഹെര്‍മീസ് കമ്പനി സ്വന്തമായി ഒരു കട തുറക്കുന്നത്.

ലണ്ടനിലെ പ്രശസ്തമായ ചൈനീസ് റസ്റ്ററന്‍റ് മുംബൈയിലെ ബാന്ദ്ര മേഖലയില്‍ 2011 ആദ്യം തുടങ്ങുമെന്നാണ് സൂചന. പാരീസിലെ ഡിസൈന്‍ സ്റ്റുഡിയോയായ ഗില്ലെസ് എറ്റ് ബോയിസീര്‍ ആണ് ഹക്കസന്‍സിന്‍റെ മുംബൈയിലെ ഓട്‌പോസ്റ്റ് ഡിസൈന്‍ ചെയ്യുന്നത്. മറ്റൊരു റസ്റ്റോറന്‍റായ ലിങ് ലിങ് ലോംഗും ഇന്ത്യയിലെത്തുന്നതായാണ് സൂചന.

ആഡംബരജീവിതത്തിന് പുതിയ മാനം നല്കാന്‍ ഒരുങ്ങുകയാണ് മുംബൈ നഗരം 2011ല്‍. ഇതിനായി, വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളും ഫര്‍ണീച്ചറുകളും കൂടാതെ എല്ലാവിധ ഫാഷന്‍ സാമഗ്രികളും ഉള്‍പ്പെടുന്ന വമ്പന്‍ഷോപ്പുകള്‍ തയ്യാറായിക്കഴിഞ്ഞു. അനൈറ്റ ഷ്രോഫിന്‍റെയും ഫ്രഞ്ച് കമ്പനികളുടെയും സ്റ്റോറുകള്‍ നഗരത്തില്‍ ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

പ്രശസ്തമായ ന്യൂയോര്‍ക്ക് റസ്റ്ററന്‍റ് ഡല്‍ഹിയിലാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ഇതോടെ മെഘുവിന്‍റെ ജാപ്പനീസ് ഫുഡും ഇന്ത്യയിലെത്തും. ഡല്‍ഹിയിലെ ലീല കെമ്പിന്‍സ്‌കിയിലാണ് ഈ റസ്റ്ററന്‍റ് പ്രവര്‍ത്തിക്കുക. ഇവിടെ രണ്ട് പേര്‍ക്ക് ഭക്ഷണം കഴിക്കണമെങ്കില്‍ 140 ഡോളറെങ്കിലും കൊടുക്കേണ്ടിവരും. ചിലപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക നിലവാരത്തിലെത്തുന്നതിന് വേണ്ടി വില കുറയ്ക്കാനും സാധ്യതയുണ്ട്.

ഫെരാരി ഇന്ത്യയിലേക്ക് വരാന്‍ പോകുന്നതാണ് പുതുവര്‍ഷത്തിലെ മറ്റൊരു സന്തോഷവാര്‍ത്ത. ഫെരാരിയുടെ സ്പോര്‍ട്‌സ് കാര്‍ 2011ല്‍ ഔദ്യോഗികമായി ഇന്ത്യയിലെത്തും. പ്രധാനമായും മുംബൈയിലും ഡല്‍ഹിയിലും ഷോപ് തുറക്കാനാണ് കമ്പനി ആലോചിക്കുന്നത്. കാലിഫോര്‍ണിയ, 458 ഇറ്റാലിയ, 599 ജിടിബി ഫിയറാനൊ തുടങ്ങിയവയാവും ഫെരാരി ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തിക്കുക. 110 ശതമാനത്തോളം ഇറക്കുമതി ചുങ്കം കൂടിയാവുമ്പോള്‍ കാലിഫോര്‍ണിയ മോഡലിന് ഏതാണ്ട് 1.5 കോടിയോളം രൂപയാകും.

ഷൂസ് ആരാധകരായ പുരുഷകേസരികള്‍ക്ക് അഭിമാനിക്കാം, പുരുഷന്മാര്‍ക്കായുള്ള ജിമ്മി ചൂവിന്‍റെ ഷൂ സ്റ്റോര്‍ ഇന്ത്യയില്‍ പുതിയ ഷോറും തുറക്കുന്നു. 2011 അവസാനത്തോടെ ഇത് ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. ഡ്രെസ് ഷൂ, മൊക്കാസിന്‍സ്, ബൈക്കര്‍ ബൂട്ടുകള്‍, സ്നീക്കറുകള്‍, സായാഹ്ന സ്ലിപ്പറുകള്‍ എന്നിവ ഇനിമുതല്‍ ഇന്ത്യയില്‍ ലഭ്യമാകും.

റിറ്റ്സ് - കാള്‍ട്ടണ്‍ ഹോട്ടല്‍ ഗ്രൂപ്പ് 250 മുറികളോടുകൂടിയ ഹോട്ടല്‍ ബാംഗ്ലൂരില്‍ ഈ വര്‍ഷം തുടങ്ങുമെന്നും വാര്‍ത്തയുണ്ട്. നീന്തല്‍ക്കുളവും സ്പായ്ക്കായുള്ള സൌകര്യവും ഷോപ്പിംഗ് പ്രിയര്‍ക്കായി ഒരു പ്രത്യേക നിലതന്നെയും ആരംഭിക്കും. മറ്റൊരു നിലയില്‍ അംഗങ്ങള്‍ക്ക് മാത്രം ചെന്നെത്താന്‍ കഴിയുന്ന റിറ്റ്സ്-കാര്‍ട്ടണ്‍ ക്ലബ് പ്രവര്‍ത്തിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :