ഇന്ത്യക്കും മറ്റ് കിഴക്കന്‍ രാജ്യങ്ങള്‍ക്കും അനുയോജ്യമായ ഒരു ‘പബ്ലിക് കാര്‍’ ഉണ്ടാക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞതായി ഹ്യൂണ്ടായ് പറയുന്നു. വ്യത്യസ്ത തരത്തിലുള്ള മുപ്പത്തിനാലോളം കാറുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന ഹ്യൂണ്ടായ് പറയുന്നത് വെറും വാക്കായല്ല വാഹന വിദഗ്ധര്‍ കരുതുന്നത്.
ചെറിയ കാര്‍ വിഭാഗത്തിലാണ് ഹ്യൂണ്ടായുടെ ‘പബ്ലിക് കാര്‍’ പെടുകയെന്നും ടാറ്റയോട് നേരിട്ടൊരു മത്സരമാണ് ഇവരുടെ ലക്ഷ്യമെന്നും വിദഗ്ധര്‍ പറയുന്നു.
സെനിറ്റിസില് നിന്നൊരു സെന്സേഷന്
കമ്പ്യൂട്ടര്‍ തൊട്ട് സൈക്കിള്‍ വരെ നിര്‍മ്മിച്ച് വില്‍ക്കുന്ന കമ്പനിയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള സെനിറ്റിസ് ഗ്രൂപ്പ്. ഇരുപതിനായിരം രൂപയ്ക്ക് റോക്ക് 100 എന്ന പേരില്‍ ബൈക്കിറക്കിയ കമ്പനിയാണിത്.
കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ബൈക്കും എന്തിന് സൈക്കിളും വരെ ഉഉണ്ടാക്കുകയും വിജയകരമായി മാര്‍ക്കറ്റ് ചെയ്യുകയും ചെയ്യുന്ന സെനിറ്റിസിന്റെ പുതിയ സംരംഭം പ്രമുഖ വാഹന നിര്‍മ്മാതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്. ഗുവാങ്ങ്ഴൌ ഓട്ടോമൊബൈല്‍ എന്ന ചൈനീസ് വാഹനനിര്മ്മാണക്കമ്പനിയുമായി സഹകരിച്ചാണ് സെനിറ്റിസ് സാധാരണക്കാര്‍ക്കുള്ള കാര്‍ പുറത്തിറക്കുക.