ഫോണ്‍ കണക്ഷനുകള്‍ കുറഞ്ഞു

ന്യൂഡല്‍ഹി| WEBDUNIA|
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ അലയൊലികളുടെ പ്രതിഫലനം എന്നോണം രാജ്യത്ത് നവംബറില്‍ പുതിയ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

തിങ്കളാഴ്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ സ്ഥിതിവിവര കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഒക്ടോബറില്‍ പുതുതായി 10.29 മില്യണ്‍ വരിക്കാര്‍ വര്‍ദ്ധിച്ചപ്പോള്‍ നവംബറില്‍ ഇത് 10.18 മില്യണ്‍ മാത്രമായിരുന്നു.

എങ്കിലും മൊത്തം ടെലിഫോണ്‍ വരിക്കാരുടെ എണ്ണം നവംബറോടെ 374.13 മില്യണായി ഉയര്‍ന്നു. ടെലി- സാന്ദ്രതയാകട്ടെ 32.34 ആയി ഉയരുകയും ചെയ്തു.

അതേ സമയം വയര്‍‌ലെസ്സ് സെഗ്‌മെന്‍റ് വഴിയുള്ള വരിക്കാരുടെ എണ്ണം ഒക്ടോബറില്‍ 28.22 മില്യണായിരുന്നത് നവംബറില്‍ 38.05 മില്യണായി കുറഞ്ഞിട്ടുണ്ട്.

ഇതിനൊപ്പം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം ഒക്ടോബറില്‍ 5.05 മില്യണ്‍ ആയിരുന്നത് നവംബറില്‍ 5.28 മില്യണായി വര്‍ദ്ധിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :