ജനകീയ കാറുകള്‍ ശ്വാസം മുട്ടിക്കുമോ?

ന്യൂഡല്‍ഹി| WEBDUNIA|
File
വില കുറഞ്ഞ കാറുകള്‍ക്കായി ഇടത്തരക്കാര്‍ കാത്തിരിക്കുമ്പോള്‍ അതെക്കുറിച്ച് തികച്ചും അശുഭകരമായ വാര്‍ത്തള്‍ വന്നു തുടങ്ങി. ഇടത്തരം കാറുകള്‍ നിരത്തിലെത്തുമ്പോള്‍ സ്വതേ ഇടുങ്ങിയ റോഡുകളുള്ള ഇന്ത്യയില്‍ ഗതാഗതക്കുരുക്കുകള്‍ ഒഴിയാബാധയായി മാറുമെന്നാണ് നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നത്.

നിലവില്‍, ഇന്ത്യയില്‍ 1000 പേര്‍ക്ക് 8 കാറുകള്‍ എന്ന അനുപാതമാണുള്ളത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇത് 1000 ന് 300-400 വരെയാണ്. ഇന്ത്യന്‍ കാര്‍ വിപണിയും വികസന പാതയിലാണെന്നാണ് സൂചനകള്‍. 2010 ആവുമ്പോഴേക്ക് ആഭ്യന്തര കാര്‍ വിപണിയില്‍ ഇപ്പോഴുള്ളതിന്‍റെ ഇരട്ടി വില്‍പ്പന നടക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

കുറഞ്ഞ വിലയുള്ള കാറുകള്‍ കൂടി നിരത്തില്‍ എത്തുന്നതോടെ ഇന്ത്യയിലെ കാറുകളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കും. 2025 ആവുമ്പോഴേക്ക് ഇന്ത്യയില്‍ 583 ദശലക്ഷം കാറുകള്‍ ഉണ്ടായിരിക്കുമെന്നാണ് പ്രമുഖ ആഗോള കണ്‍സള്‍ട്ടന്‍സി ആയ ജോണ്‍ മക്കിന്‍സിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഇപ്പോളത് 50 ദശലക്ഷം മാത്രമാണെന്ന് ഓര്‍ക്കുക!

കാറുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതൊടെ കാര്‍ബണ്‍‌ഡയോക്സൈഡ് പുറം തള്ളുന്നതിന്‍റെ അളവും വര്‍ദ്ധിക്കും. ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് അന്താരാഷ്ട്ര സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഇതൊരു പ്രധാന പ്രശ്നം തന്നെയാവും.

കാറുകളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ കാര്‍ബണ്‍‌ഡയോക്സൈഡ് പുറന്തള്ളുന്നതും വര്‍ദ്ധിക്കും. ഇത് സ്വന്തമായി ഒരു കാര്‍ എന്ന ഇടത്തരക്കാരന്‍റെ മോഹത്തിന് വിലങ്ങു തടി ആവില്ല താനും. അതിനാല്‍, ഭീഷണി മറികടക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ മാത്രം-ശരിയായ പുക പരിശോധനയും നിയന്ത്രണവും, റോഡുകള്‍ മെച്ചപ്പെടുത്തലും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :