‘ഫുട്ബോള്‍ ദൈവം‘ മറഡോണ വീണ്ടും കളികളത്തിലവതരിക്കും
WEBDUNIA|
PRO
അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണ വീണ്ടും കളിക്കളത്തിലേക്കിറങ്ങുന്നുവന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ലീഗിലെ അഞ്ചാം ഡിവിഷന്‍ ക്ലബായ ഡീപ്പോര്‍ട്ടീവോ റിയെസ്ട്രയ്ക്കു വേണ്ടിയാണ് ഫുട്ബോള്‍ ദൈവം വീണ്ടും പന്ത് തട്ടാന്‍ ഇറങ്ങുന്നത്.
മറഡോണയുടെ അടുത്ത സുഹൃത്തായ വിക്ടര്‍ സ്റ്റിന്‍ഫേലിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് ഡീപ്പോര്‍ട്ടീവോ റിയെസ്ട്ര. മറഡോണയെ കളത്തിലിറക്കാനായി അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന് ക്ലബ് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണത്രെ. എല്ലാ ഫുട്ബോള്‍ പ്രേമികളും മറഡോണയുടെ തിരിച്ചുവരവ് കാത്തിരിക്കുകയാണ്.
മാര്‍ച്ച് 23നാണ് മത്സരം നടക്കുക. മറഡോണയ്ക്കായി തന്റെ പത്താം നമ്പര്‍ ജെഴ്‌സി നല്‍കാന്‍ ഒരുക്കമാണെന്ന് ടീമംഗമായ വിക്ടര്‍ മോറെ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ക്ലബിന്റെ സ്പിരിച്വല്‍ കോച്ചായി മറഡോണയെ നിയമിച്ചിരുന്നു.