പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്ന് ലോകകപ്പിനുള്ള ദേശീയ ഹോക്കി ക്യാമ്പ് ബഹിഷ്കരിച്ച ഹോക്കി താരങ്ങള്‍ക്ക് സ്പോണ്‍സര്‍മാരായ സഹാറ വാഗ്ദാനം ചെയ്ത ഒരു കോടി രൂപ വിതരണം ചെയ്തു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് കല്‍മാഡിയാണ് 22 കളിക്കാര്‍ക്കും കോച്ച്, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്കുമായി തുക വിതരണം ചെയ്തത്.
ഹോക്കി ഇന്ത്യ ഉപദേശകന്‍ അനുപം ഗുലാത്തിയുടെ സാന്നിധ്യത്തിലാണ് കളിക്കാര്‍ക്കുള്ള പ്രതിഫല കുടിശ്ശിക വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ പ്രതിഫലം നല്‍കാത്തതിന്‍റെ പേരില്‍ ഹോക്കി താരങ്ങള്‍ ലോകകപ്പിന് മുന്നോടിയായുള്ള ദേശീയ പരിശീലന ക്യാമ്പ് ബഹിഷ്കരിച്ചിരുന്നു.
കളിക്കാര്‍ക്ക് കൂടുതല്‍ തുക ഉടന്‍ നല്‍കുമെന്നും ഹോക്കിയ്ക്ക് ഫണ്ട് ഒരു പരിമിതിയാവില്ലെന്നും കളിക്കാര്‍ ഇനി ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കല്‍മാഡി പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ക്കും ഹോക്കി താരങ്ങള്‍ക്കുമുള്ള പ്രതിഫലത്തില്‍ യാതൊരു വ്യത്യാസവുമുണ്ടാവില്ലെന്നും കല്‍മാഡി വ്യക്തമാക്കി.
അന്തരിച്ച സി പി എം നേതാവ് ജ്യോതി ബസുവിന് കളിക്കാര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പിന്നീട് മുന്‍ ഇന്ത്യന്‍ നായകന്‍ ധന്‍രാജ് പിള്ളയുടെ മധ്യസ്ഥതയില്‍ സുരേഷ് കല്‍മാഡി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പ്രശ്നം ഒത്തുതീര്‍ന്നത്. അതിനിടെ ഹോക്കി ഇന്ത്യ പ്രസിഡന്‍റ് പദവി എ കെ മാട്ടു ഇന്നലെ രാജിവെച്ചിരുന്നു.