സ്വിസ് ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍

ബാസല്‍| WEBDUNIA|
PRO
PRO
ഇന്ത്യയുടെ നേഹ്‌വാള്‍ സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍‌ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. ഹോളണ്ടിന്റെ ജൂഡിത്ത് മെയുലെന്‍‌ഡിക്സിനെയാണ് സൈന പരാജയപ്പെടുത്തിയത്.

സൈന 19-21, 21-10, 21-6 എന്നീ സെറ്റുകള്‍ക്കാണ് ജൂഡിത്തിനെ പരാജയപ്പെടുത്തിയത്. ചൈനയുടെ സിന്‍ ലിയുവാണ് സൈന ക്വാര്‍ട്ടര്‍‌ഫൈനലില്‍ ഏറ്റുമുട്ടുക. സിംഗപ്പൂരിന്റെ യുവാ ഗുവിനെ പരാജയപ്പെടുത്തിയാണ് സിന്‍ ലിയു ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നത്

പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മലയാളി സംഖ്യമായ രൂപേഷ്‌കുമാറും സനേവ് തോമസും പുറത്തായി. ഇന്‍ഡൊനീഷ്യയുടെ ആവല്‍വെറ്റ് യൂലിയാന്തൊ ചന്ദ്ര-ഹെന്ദ്ര അപ്രിത ഗുണവാന്‍ സംഖ്യമാണ് രൂപേഷ് കുമാര്‍- സനേവ് തോമസ് സംഖ്യത്തെ പരാജയപ്പെടുത്തിയത്.

English summary:

Indian ace shuttler Saina Nehwal beat Judith Meulendijks in the Swiss Open Grand Prix Gold at Basel, Switzerland.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :