സ്വപ്ന ടീമാകാന്‍ സിറ്റി

PROPRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തരക്കേടില്ലാത്ത പേരുണ്ടെങ്കിലും കളത്തില്‍ കാര്യമായൊന്നും ചെയ്യാനാകാതെ പോകുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ സ്വപ്ന ടീമായി മാറ്റാന്‍ ഒരുങ്ങുകയാണ് ടീമിന്‍റെ പുതിയ ഉടമസ്ഥരായ അബുദാബി യുണൈറ്റഡ് ഗ്രൂപ്പ്.

ഇതിനായി ക്രിസ്ത്യാനോ റൊണാള്‍ഡോ, ഡേവിഡ് വില്ല, തിയറി ഹെന്‍‌റി തുടങ്ങിയ സൂപ്പര്‍താരങ്ങളെ ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്നാണ് അബുദാബി യുണൈറ്റഡിലെ പ്രമുഖനായ ഡോ സുലൈമാന്‍ അല്‍ ഫഹിം പറയുന്നത്. ഇതിനായി എത്ര പണം മുടക്കാനും തങ്ങള്‍ തയാറാണെന്നും അറബ് വ്യവസായ പ്രമുഖര്‍ വ്യക്തമാക്കുന്നു. മൂന്നു വര്‍ഷത്തിനകം ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാന്‍ സാധിക്കുന്ന ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്‌ഷ്യം.

പലവട്ടം ഉടമകള്‍ മാറി വന്നിട്ടുള്ള സിറ്റിയെ കുറിച്ച് ഇത്തരം വീരവാദങ്ങള്‍ ഇതിന് മുന്‍പ് പലവട്ടം കേട്ടിടുണ്ടെങ്കിലും ഇത്തവണ് റയല്‍ മാഡ്രിഡില്‍ നിന്ന് റോബീഞ്ഞോയെ റിക്കോഡ് തുകയ്ക്ക് റാഞ്ചിയ അബുദാബി സംഘം ഫുട്ബോള്‍ ലോകത്തെ ഞെട്ടിക്കുക തന്നെ ചെയ്തു.

ക്രിസ്ത്യാനോ റോണാള്‍ഡോയെ ടീമില്‍ എത്തിക്കാന്‍ 240 ദശലക്ഷം ഡോളര്‍ വരെ മുടക്കാന്‍ തയാറാണെന്ന് ഡോ സുലൈമാന്‍ അല്‍ ഫഹിം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന്‍റെ നിലവിലെ ഉടമകളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ക്രിസ്ത്യാനോയ്ക്ക് 160 ദശലക്ഷം ഡോളറാണ് വിലയിട്ടിരിക്കുന്നത്.

ലണ്ടന്‍| WEBDUNIA|
ലോകത്തിലെ ഏറ്റവും വലിയ ക്ലബിന് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നു എന്ന റോണാള്‍ഡോയുടെ പ്രസ്താവന ഗൌരവമായി ഉള്ളതാണോ എന്നറിയാന്‍ ട്രാന്‍സ്ഫര്‍ വിപണി വീണ്ടും തുറക്കുന്നത് വരെ കാത്തിരിക്കാം എന്നാണ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ഉടമകള്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :