സ്റ്റെപാനെകിന് സാന്‍‌ജോസ് കിരീടം

സാന്‍‌ജോസ്| WEBDUNIA| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2009 (12:39 IST)
സാ‍ന്‍‌ജോസ് ടെന്നീസ് ടൂര്‍ണ്ണമെന്‍റില്‍ ചെക് താരം റോദക് സ്റ്റെപാനെകിന് കിരീടം. മാര്‍ഡി ഫിഷിനെയാണ് മൂന്ന് സെറ്റുകള്‍ നീണ്ട കലാശക്കളിയില്‍ സ്റ്റെപാനെക് മുട്ടുകുത്തിച്ചത്. ഒരു മണിക്കൂറും 50 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ആയിരുന്നു സ്റ്റെപാനെകിന്‍റെ വിജയം.

ആദ്യസെറ്റ് മാര്‍ഡിക്ക് നല്‍കിയെങ്കിലും സമചിത്തത കൈവിടാതെ കളിച്ച സ്റ്റെപാനെക് രണ്ടും മൂന്നും സെറ്റുകള്‍ നേടി കിരീടം ഉറപ്പിക്കുകയായിരുന്നു. സ്കോര്‍ 3-6,6-4,6-2. 1983 ല്‍ ഇവാന്‍ ലെന്‍ഡിക്ക് ശേഷം ആദ്യമായിട്ടാണ് ഒരു ചെക് താരം സാന്‍‌ജോസ് കിരീടം നേടുന്നത്.

സ്റ്റെപാനെക്കിന്‍റെ കരിയറിലെ നാലാം കിരീടമാണിത്. ഇതോടെ ഇക്കൊല്ലം രണ്ടു കിരീടങ്ങളാണ് 30കാരനായ സ്റ്റെപാനെക് സ്വന്തം പട്ടികയില്‍ ചേര്‍ത്തത്. ആന്‍‌ഡി റോഡിക്കിനെ പരാജയപ്പെടുത്തിയാണ് സ്റ്റെപാനെക് ഫൈനലില്‍ കടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :