സ്കൂള്‍ അത്‌ലറ്റിക് മീറ്റ്: സ്വര്‍ണവേട്ട തുടക്കമിട്ട് പി യു ചിത്രയും ആതിരയും
റാഞ്ചി|
WEBDUNIA|
PRO
ദേശീയ സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരലം സ്വര്‍ണക്കുതിപ്പ് തുടങ്ങി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ പി യു ചിത്രയാണ് സ്വര്‍ണ വേട്ടയ്ക്ക് തുടക്കമിട്ടത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും കോഴിക്കോട് നെല്ലിപ്പശായില്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ കെ ആര്‍ ആതിരയും സ്വര്‍ണം നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇരട്ടയാര്‍ സ്‌കൂളിലെ ഗീതുമോഹനും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വി ഡി അഞ്ജലിയും മെഡല്‍ നേടി.